പഴയ നിയമത്തിൽ പരാമർശിക്കുന്ന ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലുള്ള ഇസ്രയേൽ, അമേരിക്ക, ജോർദാൻ എന്നീ രാജ്യങ്ങളിലെ ഗവേഷകർ ജോർദാനിലെ അറാബാ താഴ്വരയിലെ ചെമ്പ് ഖനിയിൽ നടത്തിയ ഗവേഷണത്തിലാണ് ഗോലിയാത്തിന്റെ ജ·സ്ഥലമായ ഗാത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് അവകാശപ്പെട്ടത്.
ബിസി 11-ാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഗോലിയാത്ത് ജീവിച്ചിരുന്നതായി കണക്കാക്കുന്നത്. ഇസ്രയേലിന്റെയും ജോർദാന്റെയും ദക്ഷിണമേഖലയിലെ മരുഭൂമിയിലാണ് ഗാത്ത് എന്നു പേരുള്ള പുരാതന നഗരം സ്ഥിതി ചെയ്യുന്നത്.
ഭീമാകാരമായ കല്ലുകൾക്കൊണ്ടാണ് ഗാത്തിലെ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജീവിച്ചിരുന്നവർ വലിയ മനുഷ്യരായിരുന്നുവെന്നാണ് സൂചന.