കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ വന്‍ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം ഗ്രാമിന് 125 രൂപയുടെയും പവന് ആയിരം രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വിലവര്‍ധിച്ചത്.
സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകള്ക്കാണ് ഈ മാസം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ ഒന്നു മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവാണു രേഖപ്പെടുത്തിയത്.
കേന്ദ്ര ബജറ്റിനെത്തുടര്ന്നാണു മാസാദ്യം വിലയിടിഞ്ഞതെങ്കില് നിലവില്‍ രാജ്യാന്തര വിലയിലുണ്ടായ കുറവാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായിരുന്നു ഈ മാസം ഒന്നിന് സ്വര്‍ണവില. ഇവിടെനിന്നുമാണു 20 ദിവസത്തിനിടെ വില കൂപ്പുകുത്തിയത്.