തിരുവനന്തപുരം: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ നീക്കങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനു പിന്നിൽ ഐഎസ് ബന്ധമുള്ളവരാണെന്നും എൻഐഎ സംശയിക്കുന്നു.
അതേസമയം, കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തുക. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം.
സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി എൻഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.