സ്വന്തംലേഖകന്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫ്ളൈറ്റിലും ചാരന്. ദുബായില്‍നിന്ന് പുറപ്പെട്ടതു മുതല്‍ ഷെഫീഖിനെ കവര്‍ച്ചാസംഘത്തിന്റെ ചാരന് പിന്തുടര്ന്നിരുന്നു.
നാട്ടിലേക്കുള്ള യാത്രക്കാരനെയാണ് ഇതിനായി നിയോഗിച്ചതെന്നാണ് വിവരം. ദുബായ് വിമാനതാവളത്തില്‍ നിന്ന് ഷെഫീഖ് പുറപ്പെടുമ്പോഴുള്ള ഫോട്ടോയും ചാരന് നാട്ടിലുള്ള കവര്‍ച്ചാസംഘത്തിന് കൈമാറിയിരുന്നു.
കൂടാതെ ഷെഫീഖിന്റെ ഫോണ്‍ കോളുകളും മറ്റു പെരുമാറ്റങ്ങളുമെല്ലാം പിന്തുടര്ന്ന് നിരീക്ഷിക്കുകയും തത്സമയം വിവരം നാട്ടിലുള്ളവരെ അറിയിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
അതേസമയം ഷെഫീഖിനെ നിരീക്ഷിക്കാനും സ്വര്‍ണം കവര്‍ച്ച നടത്താനും സാധ്യതയുണ്ടെന്ന് അര്ജുന് മനസിലാക്കി. ഇതേതുടര്‍ന്നാണ് വിമാനതാവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ വസ്ത്രം മാറ്റാന്‍ അര്ജ്ജുന് ആവശ്യപ്പെട്ടത്.
ഷെഫീഖ് വസ്ത്രം മാറി വിമാനതാവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കവര്‍ച്ചാസംഘം തിരിച്ചറിയില്ലെന്നും സ്വര്‍ണവുമായി രക്ഷപ്പെടാമെന്നുംമായിരുന്നു അര്‍ജ്ജുന്റെ പ്ലാന്‍.
അതേസമയം വിമാനത്തില്‍ നിരീക്ഷിക്കാനാളുണ്ടെന്ന വിവരം ഷെഫീഖും അര്‍ജ്ജുനും അറിഞ്ഞിരുന്നില്ല.
കവര്‍ച്ചയ്ക്ക് ചെറുപ്പുളശേരി സംഘത്തെ നിയോഗിച്ചവര്‍ തന്നെയാണ് യാത്രക്കാരനേയും ചുമതലപ്പെടുത്തിയത് . ഷെഫീഖ് എത്തിയ ഫ്ളൈറ്റിലെ മറ്റു യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു.
കൂടുതല്‍ സ്വര്‍ണം എത്തിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചത്.