മൂന്നാർ: പൊന്പിളൈ ഒരുമൈ സമര നേതാവ് ഗോമതി സിപിഎമ്മിൽ നിന്നു മാതൃസംഘടനയിലേക്കു തിരിച്ചെത്തി. സിപിഎമ്മിന്റെ തൊഴിലാളി വിരുദ്ധ നിലപാടിലും കൈയേറ്റക്കാരെയും റിയൽ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിവയ്ക്കുന്നതെന്നു ഗോമതി പറഞ്ഞു.
തൊഴിലാളികൾക്കായി ഇതേവരെ ഒന്നും ചെയ്യാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ലെന്നും തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കാനായി തിരികെ സംഘടനയിലേക്ക് പോവുകയാണെന്നും ഗോമതി അറിയിച്ചു.
പൊന്പിളൈ ഒരുമൈയിൽനിന്ന് രാജിവച്ച ഗോമതി സിഐടിയുവിൽ ചേർന്നിരുന്നു. നിലവിൽ ദേവികുളം ബ്ലോക് പഞ്ചായത്തംഗമാണ്.