തനിക്കും ‘ അമ്മ ‘ സംഘടനയില്‍ നിന്ന് അടിച്ചമര്‍ത്തല്‍ പലപ്രാവശ്യം അനുഭവപ്പെട്ടിട്ടുണ്ട്! ഡബ്ലുസിസി എന്ന വനിതാ സംഘടന ഉണ്ടാവാനും വ്യക്തമായ കാരണങ്ങളുണ്ട്; വെളിപ്പെടുത്തലുമായി നടി ഗോമതി രംഗത്ത്

മറ്റനേകരെപ്പോലെ തനിക്കും ‘അമ്മ’ സംഘടനയില്‍ നിന്നും അടിച്ചമര്‍ത്തല്‍ നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പഴയകാല നടി ഗോമതി രംഗത്ത്. കാര്യങ്ങള്‍ ചോദിച്ചാല്‍ പുച്ഛിച്ചു തള്ളുന്ന എ.എം.എം.എയുടെ നിലപാടിനാലാണ് ഡബ്ല്യു.സി.സി ഉണ്ടായതെന്നും നടി ഗോമതി ഒരു ന്യൂസ് ചാനലിന് നല്‍കിയഅഭിമുഖത്തില്‍ പറഞ്ഞു.

അഭിപ്രായം പറയുമ്പോഴൊക്കെ അടിച്ചിരുത്താനാണ് സംഘടനയിലെ തലപ്പത്തിരിക്കുന്നവര്‍ ശ്രമിച്ചതെന്നും ഗോമതി പറഞ്ഞു. മുകേഷിനെ കണാനില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ അടിച്ചിരുത്തുകയായിരുന്നെന്നും ഗോമതി പറഞ്ഞു. ഇങ്ങനെ അടിച്ചിരുത്താന്‍ ശ്രമിക്കുന്നതിന്റെ പേരിലാണ് ഡബ്ല്യു.സി.സി ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഡബ്ല്യു.സി.സി സംഘടന തുടങ്ങുമ്പോള്‍ മുഴുവന്‍ സ്ത്രീകളുമായി കൂടിആലോചിച്ച് തുടങ്ങാമായിരുന്നെന്നും എ.എം.എം.എയില്‍ പുരുഷമേധാവിത്വമുണ്ടെന്നും അതിനെ സംഘടനയുടെ അകത്ത് നിന്നുകൊണ്ട് തന്നെ ചോദ്യം ചെയ്യണമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എടുത്തു ചാടിക്കൊണ്ട് ഇങ്ങനെയൊരു സംഘടന തുടങ്ങുന്നതിന് പകരം, മുഴുവന്‍ സ്ത്രീകളുമായി സംസാരിച്ച് നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് നിന്നൂടെ എന്നും പുരുഷന്മാര്‍ മാത്രം കയ്യടക്കി ഭരിക്കുന്നതിനെതിരെ ഒന്നിക്കാമെന്നും അവര്‍ക്ക് പറയായിരുന്നെന്നും ഗോമതി പറഞ്ഞു.

എക്സിക്യുട്ടിവ് യോഗത്തില്‍ ധൈര്യമായി അഭിപ്രായങ്ങള്‍ പറയുകയും ചോദ്യങ്ങള്‍ ചോദിക്കുകയും വേണമായിരുന്നെന്നും ഗോമതി പറഞ്ഞു. അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവര്‍ പിടിച്ചു തിന്നുമോ എന്നും യോഗത്തില്‍ വരാതിരിക്കുകയും പുറത്ത് നിന്ന് അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത് ശരിയാണോയെന്നും ഗോമതി ചോദിച്ചു.

സംഘടനയുടെ പൂതിയ പ്രസിഡന്റ് കഴിവുള്ളയാളാണെന്നും ഇതുവരെയുള്ള പ്രസിഡന്റുമാരില്‍ നിന്നും അദ്ദേഹം ഒട്ടും മോശമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts