ലക്നോ: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ രോഗബാധയെ പ്രതിരോധിക്കാൻ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത്.
ബല്ലിയ ജില്ലയിലെ ബെയിരിയയിൽ നിന്നുള്ള എംഎൽഎ സുരേന്ദ്ര സിംഗാണ് വിചിത്ര ആവശ്യവുമായി എത്തിയത്.എംഎൽഎ ഗോമൂത്രം കുടിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
വെള്ളത്തിൽ ചേർത്താണ് ഗോമൂത്രം കുടിക്കേണ്ടത്. കോവിഡിന് മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഗോമൂത്രം ഔഷധമാണെന്ന് സുരേന്ദ്ര സിംഗ് അവകാശപ്പെട്ടു.
പലരും 18 മണിക്കൂർ ജോലി ചെയ്യുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും അദ്ദേഹം പറഞ്ഞു.