മാന്‍ഹട്ടനിലെ ഒരു കോളജ് പരിസരത്താണ് സംഭവം നടക്കുന്നത്. ഹഡര്‍ ജോബിന്‍സ് എന്ന യുവാവ് കാര്‍ പാര്‍ക്ക് ചെയ്യ്ത് ഡോര്‍മ്മിറ്ററിയില്‍ പോയി. തിരികെ വന്നപ്പോള്‍ ആണ് കാറിന്റ പൂട്ട് തുറന്ന് കിടക്കുന്നതായി മനസ്സിലായതും കാറിനുള്ളില്‍ നിന്ന് കിറ്റ്കാറ്റ് മോഷണം പോയതായി അറിയുന്നതും.
എന്നാല്‍ കള്ളന്‍ മാന്യനാണെന്ന് വേണമെങ്കില്‍ പറയാം കാരണം താന്‍ എന്തു കൊണ്ടാണ് മോഷണം നടത്തിയതെന്ന് ചെറിയൊരു ടോയ്‌ലെറ്റ് പേപ്പറില്‍ കള്ളന്‍ എഴുതിയിട്ടുണ്ട്. എനിക്കു വിശന്നപ്പോള്‍ ഞാന്‍ താങ്കളുടെ കാര്‍ പരിശോധിച്ചു എന്നാല്‍ അതു ലോക്ക് ചെയ്തിരുന്നില്ല. അവിടെ ഒരു കിറ്റ് കാറ്റ് ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.
മാത്രമല്ല എനിക്ക് കിറ്റ്കാറ്റ് ഭയങ്കരമായി ഇഷ്ടവുമാണ്. അതുകൊണ്ട് ഞാന്‍ ഇതെടുക്കുന്നു. കിറ്റ്കാറ്റ് മാത്രമെ എടുത്തിട്ടുള്ളുവെന്നും വേറൊന്നും എടുത്തിട്ടിലന്നും കള്ളന്‍ കത്തില്‍ എഴുതിയിട്ടുണ്ട്. കത്ത് വായിച്ച ജോബിന്‍സ് ഞെട്ടിപോയി കള്ളന്റെ സത്യസന്ധത ട്വിറ്ററില്‍ കുറിക്കുകയും ചെയ്യ്തു. ഞായറാഴ്ച പോസ്റ്റ് ചെയ്ത് ഇത് 180,000പേര്‍ ഷെയര്‍ ചെയ്യുകയും 5 ലക്ഷം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറിയിരിക്കുകയണ് കത്ത് ഇപ്പോള്‍.