തൃശൂർ: ചുമട്ടുകാർ കൂട്ടത്തോടെ സമ്മേളനത്തിനു പോയതോടെ തൃശൂർ അരിയങ്ങാടിയിൽ ചരക്കിറക്ക് സ്തംഭിച്ചു.
കോട്ടയ്ത്ത് സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ചുമട്ടുതൊഴിലാളികൽ അവധിയെടുത്ത സാഹചര്യത്തിലാണ് ചരക്കിറക്ക് സ്തംഭിച്ചത്.
13-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഇന്നാണ് നടക്കുന്നത്. വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന ചുമട്ടുതൊഴിലാളികളുടെ പ്രകടനത്തിൽ പങ്കെടുക്കാനാണ് തൃശൂരിൽനിന്നും തൊഴിലാളികൾ പോയത്. ഈ ദിവസം ജോലിക്ക് ഹാജരാകില്ലെന്ന് നേരത്തെ ക്ഷേമബോർഡിൽ തൊഴിലാളികൾ നോട്ടീസ് നല്കിയിരുന്നു.