കുളത്തൂപ്പുഴ: പൊതുജനങ്ങളോട് നല്ലരീതിയിൽ പെരുമാറുകയും മികച്ച സേവനം കാഴ്ചവക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് ഗുഡ്സർവീസ് എൻട്രി നൽകുന്ന കാര്യം നർക്കാർ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി.ജലീൽ. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂത്തിയാക്കിയ കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളെ പഞ്ചായത്ത് ഓഫീസിൽ കയറ്റി ഇറക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനായ് സർട്ടിഫിക്കറ്റുകൾ എല്ലാം ഒാൺലൈൻ സംവിധാനത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നികുതി കുടിശിക പിരിച്ചെടുക്കുന്നതിന് പലിശയും പിഴപലിശയും ഒഴിവാക്കുന്നതിനുളള ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
വികസനക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിനധീതമായ് എല്ലാവരേയും കൂട്ടിയോജിപ്പിച്ച് അണി നിരത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സംസ്ഥാനത്ത് വൻതോതിലുളള വികസനപ്രവർത്തനങ്ങളാണ്നടന്ന് വരുന്നതെന്ന് മന്ത്രി കെ.രാജു ചടങ്ങിൽ പറഞ്ഞു. കൊമേഴ്സ്യൽ കോപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ്പ്രസിഡന്റ് സാബുഎബ്രഹാം, ബ്ലോക്ക്പഞ്ചയത്ത് പ്രസിഡന്റ് രഞ്ചുസുരേഷ്,ജില്ലാപഞ്ചായത്ത് അംഗം കെ.ആർ.ഷീജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റെജിഉമ്മൻ, ചെയർപേഴ്സൺ പി.ലൈലാബീവി,സിന്ധു, പഞ്ചായത്ത് അംഗം പി.അനിൽകുമാർ, കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. അലോഷ്യസ്, ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് കെ.അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മികച്ച രീതിയിലും സമയ ബന്ധിതമായ് കെട്ടിടനിർമാണം പൂർത്തിയാക്കിയ കരാറുകാരൻ പ്രസാദ്,നേതൃത്വം നൽകിയ അസിസ്റ്റൻറ് എഞ്ചിനീയർ ആർ ആർ.എൽ.വൈശാഖൻ,ആർട്ട് വര്ക്ക് നിർവഹിച്ച സർക്കാർ ഏജൻസിയായ ആർട്ട് കോ കൊല്ലം എന്നിവരെ ചടങ്ങിൽ ആദരിച്ചു.