സു​ര​ക്ഷാ​സം​വി​ധാ​ന​മി​ല്ലാ​തെ ടാ​ങ്ക​ർ ട്രെ​യി​നു​ക​ൾ; ജനവാസ മേഖലയിലൂടെ കൂവിപായുന്നത് തീപിടുത്തമുണ്ടായാൽ കെടുത്താനുള്ള സംവിധാനങ്ങളില്ലാതെ…

കോ​ട്ട​യം: ഇ​രു​ന്പ​ന​ത്തു​നി​ന്നു ഇ​ന്ധ​ന​വു​മാ​യി പോ​കു​ന്ന ട്രെ​യി​നു​ക​ളി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തി​നു സ​മീ​പം മു​ട്ട​ന്പ​ല​ത്ത് ഇ​ന്ധ​ന​വു​മാ​യി പോ​യ വാ​ഗ​ണി​നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.റി​ഫൈ​ന​റി​യി​ൽ ഓ​യി​ൽ നി​റ​ച്ച​ശേ​ഷം ടാ​ങ്ക​റി​ന്‍റെ മൂ​ടി​യി​ലൂ​ടെ ഇ​ന്ധ​നം പു​റ​ത്തു​ചാ​ടു​ന്ന​തും അ​ട​പ്പ് സീ​ൽ ചെ​യ്യാ​തി​രി​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ടമു​ണ്ടാ​ക്കു​ന്ന​ത്.

ഇ​ന്ധ​നം ഇ​റ​ക്കി​യ​ശേ​ഷ​വും അ​ട​പ്പി​നോ​ടു ചേ​ർ​ന്ന് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും അം​ശം അ​വ​ശേ​ഷി​ക്കാം. പ​ല ടാ​ങ്ക​റു​ക​ളി​ലും ഇ​ന്ധ​ന ചോ​ർ​ച്ച വ്യാ​പ​ക​മാ​ണ്. ട്രെ​യി​ൻ ഓ​ടു​ന്പോ​ൾ തു​ളു​ന്പു​ന്ന​തും പ​തി​വാ​ണ്.വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ടാ​ങ്ക​റി​നു പു​റ​ത്തു​ള്ള ഇ​ന്ധ​ന​ത്തി​ന് തീ​പി​ടി​ക്കാ​റു​ണ്ട്.

വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നു തീ​പ്പൊ​രി വീ​ഴാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ എ​ന്നി​വ​യാ​ണ് റെ​യി​ൽ​വെ ടാ​ങ്ക​റി​ൽ ഇ​രു​ന്പ​ന​ത്തു​നി​ന്നും കൊ​ണ്ടു​പോ​കു​ന്ന​ത്. പു​റ​ത്തു​നി​ന്നു തീ​പ്പൊ​രി​യു​ണ്ടാ​യാ​ലും ടാ​ങ്ക​റു​ക​ൾ​ക്ക് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​മെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു.

40 ടാ​ങ്ക​റു​ക​ൾ വ​രെ ഒ​രു ട്രെയി​നിലുണ്ടാ​കാം. പി​ൻ​വ​ശ​ത്തു​ള്ള ടാ​ങ്ക​റു​ക​ളി​ൽ തീ​പ​ട​ർ​ന്നാ​ൽ ലോ​ക്കോ പൈ​ല​റ്റ് അ​റി​യ​ണ​മെ​ന്നി​ല്ല. വ​ലി​യ തീ​യു​ണ്ടാ​യാ​ൽ കെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​വും ട്രെ​യി​നി​ലി​ല്ല.

Related posts