അപ്രതീക്ഷിതമായി എത്തിയ ട്രെയിന്‍ മുന്നില്‍ നിന്നും രക്ഷപ്പെടുന്നതിനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശി പവിത്രന്റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് വീണ്ടും പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
ട്രെയിൻ കടന്നു പോകുമ്പോൾ അതിനടിയിലായി റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിൽ. ട്രയിൻ വളരെ വേഗത്തിൽ കടന്നു പോകുന്പോൾ ഒരു സ്ത്രീ അതിനിടയിൽ കുടുങ്ങിക്കിടക്കുന്നത് കാണാൻ സാധിക്കും. ഇത് കാണുന്ന ‘അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം.
അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തിയതോടെ ട്രെയിനിന്റെ അടിയിൽ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നു. ‘മാതാ റാണി കീ ജയ്’ എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.