ഇന്നത്തെ കാലത്ത് പെൺകുട്ടികളെയും ആൺ കുട്ടികളെയും ഒരുപോലെ പഠിപ്പിക്കേണ്ട കാര്യമാണ് ഗുഡ് ടച്ചും ബാഡ് ടച്ചും. നിരന്തരം പീഡന കഥകളാണ് വാർത്തകളിൽ ഇടം തേടുന്നത്.
ഇത്തരം സാഹചര്യം നില നിൽക്കുമ്പോൾ തീർച്ചയായും കുട്ടികൾക്ക് ഇതിനെ കുറിച്ച് ക്ലാസ് നൽകേണ്ടത് അത്യാവശ്യമാണ്.
വിദ്യാർഥികൾക്ക് ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മോശമായ രീതിയില്‍ തന്നെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും പെട്ടെന്ന് തന്നെ അവിടെ നിന്നും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.
എന്നാൽ ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ അനിഷ്ടം കാണിക്കാതെ തുടരാനും അധ്യാപിക കുട്ടികളെ പരിശീലിപ്പിക്കുന്നു.
എല്ലാ കുട്ടികള്‍ക്കും ഈ അറിവ് ഉണ്ടായിരിക്കണമെന്നും, സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്നും കുറിച്ചുകൊണ്ട് ഡോ. ആര്. സ്റ്റാലിൻ ഐപിഎസ് ആണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.