മരിക്കുന്നതെങ്ങനെയെന്ന് ഗൂഗിളില്‍ പരിശോധിക്കുകയും തുടര്‍ന്ന് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുകയും ചെയ്ത യുവതിക്ക് മറുപടി നല്‍കിയത് ഡി ഐ ജി. 24 വയസ്സുള്ള യുവതിയാണ് മരിക്കാനുള്ള വഴി തേടി ഗൂഗിളിനെ സമീപിച്ചത്. ഗൂഗിളില്‍ കണ്ട ആത്മഹത്യ സഹായ നമ്പറിലേക്ക് വിളിച്ച യുവതിയെ പിന്നീട് കൗണ്‍സിലിംങ്ങിലൂടെ മനം മാറ്റുകയായിരുന്നു.
സംഭവം ഇങ്ങനെയാണ്, പെണ്‍കുട്ടി ഒരു യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടിയതോടെ കാമുകന് കാല് മാറി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി മരിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ആദ്യം പുഴയിലേക്ക് ചാടാന്‍ ആലോചിച്ചെങ്കിലും അതിനേക്കാള്‍ എളുപ്പമുള്ള വേറെ വഴിയിലൂടെ മരിക്കുന്നതാണ് നല്ലതെന്ന് നിശ്ചയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു നിര്‍ദ്ദേശത്തിന് വേണ്ടി ഗൂഗിളിനെ സമീപിച്ചത്.
ജനുവരി മൂന്നിനാണ് എനിക്കൊരു അപരിചിതയായ പെണ്‍കുട്ടിയുടെ ഫോണ്‍ വരുന്നത്. അവള് ആകെ നെര്‍വസ് ആയിരുന്നു. സൂയിസൈഡ് ഹെല്പ് ലൈനിലൂടെയാണ് എന്റെ നമ്പര്‍ കിട്ടിയതെന്ന് അവള് പറഞ്ഞു. ഞാന്‍ ഡി ഐ ജി ആണെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി ഒന്ന് ഭയന്നെങ്കിലും പിന്നീട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൗണ്‍സിലിങ്ങിന് വിധേയയാക്കുകയായിരുന്നു. ഡി ഐ ജി ജിതേന്ദ്ര കുമാര്‍ ഷാഹി പറയുന്നു.
ആസ്ര, െ്രെകസിസ് പ്രിവന്‍ഷന്‍ സെന്റര്‍ തുടങ്ങിയവരാണ് സൂയി സൈഡ് ഹെല്പ് ലൈനില്‍ ഡി ഐ ജി യുടേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടേയും നമ്പര്‍ കൊടുത്ത് ഗൂഗിളില്‍ പോസ്റ്റ് ചെയ്തത്. കൗണ്സിലിംഗിങ്ങിന് ശേഷം പെണ്‍കുട്ടിയുടേയും കാമുകന്റേയും പിണക്കം മാറിയതായി കൗണ്‍സിലര്‍ പ്രഭ സിങ് പറഞ്ഞു.