ന്യൂഡൽഹി: തൊഴിലന്വേഷകർക്ക് തുണയായി ജോബ് സേർച്ച് ഫീച്ചറുമായി ടെക് ഭീമൻ ഗൂഗിൾ. എല്ലാതരത്തിലുള്ള തൊഴിലവസരങ്ങളേപ്പറ്റിയും വിവരം നൽകുന്ന ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷം മുന്പ് അമേരിക്കയിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.
തൊഴിലന്വേഷകന്റെ സ്ഥലം, ഇഷ്ടമേഘലകൾ തുടങ്ങിയവയൊക്കെ രേഖപ്പെടുത്തി അനുയോജ്യമായ തൊഴിലവസരം കണ്ടെത്താൻ ഫീച്ചർ സഹായകമാകുമെന്ന് ഗൂഗിളിന്റെ സോഫ്റ്റവേർ എൻജിനീയറിംഗ് ടീം തലവൻ അജിന്റ് ശ്രീവാസ്തവ പറഞ്ഞു.