കേവലം ഒരു ആപ് ആയിട്ട് പൂവാലശല്യം ഇങ്ങനെ, അപ്പോൾ ഒരു വ്യക്തിയായിരുന്നെങ്കിലോ! കഴിഞ്ഞ വർഷം ടെക് ഭീമൻ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ഗൂഗിൾ അസിസ്റ്റന്റിനു ലഭിച്ച വിവാഹാഭ്യർഥനകളുടെ എണ്ണം 4.5 ലക്ഷം. ഗൂഗിൾ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റും ഹോം പ്രൊഡക്ട്സ് ജനറൽ മാനേജരുമായ റിഷി ചന്ദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവരിൽനിന്നാണ് ഇത്രയേറെ വിവാഹാഭ്യർഥന ലഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി കഴിഞ്ഞ വർഷമാണ് വോയ്സ് ബേസ്ഡ് ഗൂഗിൾ അസിസ്റ്റന്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്.