കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം വഴിതെറ്റിയെത്തിയത് തോട്ടിൽ. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
ഹൈദരാബാദില്‍നിന്ന് എത്തിയ യാത്രാസംഘം മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് തോട്ടില്‍ വീണത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് യാത്രക്കാരെ രക്ഷപെടുത്തി.
ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. തോട്ടില്‍ മുങ്ങിപ്പോയ കാര്‍ കണ്ടെത്തി.