ഗൂ​ഗി​ൾ മാ​പ്പ് വീ​ണ്ടും ച​തി​ച്ചു; വ​ന​ത്തി​നു​ള്ളി​ലെ ച​പ്പാ​ത്തി​ൽ​നി​ന്ന്  കാ​ർ പു​ഴ​യ​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

കു​റ്റി​ക്കോ​ൽ (കാ​സ​ർ​ഗോ​ഡ്): കു​റ്റി​ക്കോ​ൽ പ​ള്ള​ഞ്ചി​യി​ൽ പ​യ​സ്വി​നി പു​ഴ​യ്ക്ക് കു​റു​കേ​യു​ള്ള ച​പ്പാ​ത്തി​ൽനി​ന്ന് കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കാ​ർ ഒ​ഴു​കി​പ്പോ​യി.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ റാ​ഷി​ദ് (35), ത​സ്രീ​ഫ് (36) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ണ്ടി വ​ന​ത്തി​നു​ള്ളി​ലെ കൈ​വ​രി​ക​ളി​ല്ലാ​ത്ത ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ഉ​പ്പി​ന​ങ്ങാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ർ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​ണ് ഈ ​വ​ഴി വ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ച​പ്പാ​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങി​യി​രു​ന്ന ഒ​രു മ​ര​ത്ത​ടി​യി​ൽ പി​ടി​കി​ട്ടി​യ​താ​ണ് ഇ​വ​ർ​ക്ക് ര​ക്ഷ​യാ​യ​ത്.

കു​റ്റി​ക്കോ​ലി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഫൈ​ബ​ർ ബോ​ട്ടി​റ​ക്കി​യാ​ണ് ഇ​രു​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്.

Related posts

Leave a Comment