ലിമ: പെറുവില്‍ ഈയിടെ നടന്ന ഒരു വിവാഹമോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗൂഗിള്‍മാപ്പാണ് കഥയിലെ വില്ലന്‍. ഗൂഗിള്‍മാപ്പ് തന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുമെന്ന് യുവതി സ്വപ്നത്തില്‍പ്പോലും വിചാരിച്ച് കാണില്ല. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഒഒരു പാലത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി പാലത്തിന്റെ വിവിധ ഫോട്ടോകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ കണ്ണ് ഒരു ഫോട്ടോയില്‍ പതിഞ്ഞത്.
പാലത്തിനു സമീപമുള്ള ബഞ്ചില്‍ അതാ തനിക്കു പരിചയമുള്ള ഒരു സ്ത്രീരൂപം. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്റെയും ചിത്രമായിരുന്നു അത്. സൂം ചെയ്ത് നോക്കിയപ്പോളാണ് മനസിലായത് തന്റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന്. അഞ്ചുവര്‍ഷം മുമ്പുളള ഫോട്ടോയായിരുന്നു അത്. അതോടെ ഭാര്യ മറച്ചുവച്ച സത്യങ്ങള്‍ പുറത്തു വന്നു അതോടെ ഭര്‍ത്താവ് വിവാഹ മോചനമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.