വാനാക്രൈ വൈറസ് ആക്രമണത്തിന് ശേഷം ഫോണുകളെ ബാധിക്കുന്ന പുതിയ മാല്‍വെയറുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുമായി ചെക്പോയിന്റ് ബ്ലോഗ്. സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്റ്റോറിലൂടെ ബാധിക്കുന്ന ജുഡി എന്ന മാല്‍വെയറാണ് പുതിയ വില്ലന്‍. ജൂഡി മാല്‍വെയറുള്ള 41 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടായിരുന്നു. കൊറിയന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയായ കിന്വിന് വികസിപ്പിച്ചതാണ് ജുഡി എന്നാണ് കരുതുന്നത്. പരസ്യങ്ങള്‍ കൃത്രിമമായി ക്ലിക്ക് ചെയ്ത് കമ്പനികളുടെ വെബ് സൈറ്റുകളില്‍ ട്രാഫിക് ഉയര്‍ത്തുകയും അത് വഴി വരുമാനം ഉയര്‍ത്തുകയാണ് മാല്‍വെയര്‍ ചെയ്യുന്നത്. ജുഡി മാല്‍വെയര്‍ ബാധിച്ച ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അത് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെര്‍വറിനെ ബാധിക്കുകയും നിയന്ത്രണം മാല്‍വെയര്‍ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ചെക്പോയിന്റ് പറയുന്നു. സൈറ്റില്‍ ട്രാഫിക് ഉയര്‍ത്തുന്നതിന് വെബ്സൈറ്റുകള്‍ മാല്‍വെയര്‍ ഡെവലപ്പേസിന് പണം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജുഡി ബാധിച്ച ആപ്പുകള്‍ ഗൂഗിള്‍ ദൃുതഗതിയില്‍ നീക്കം ചെയ്യുകയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാല്‍വെയര്‍ ബാധിച്ച 41 ഓളം ആപ്പുകള്‍ ഗൂഗിള്‍ ഇത് വരെ ഒഴിവാക്കി. ഇത് വരെ 35.6 ദശലക്ഷം ഫോണുകളില്‍ ബാധിച്ചെന്നാണ് സെക്യുരിറ്റി റിസര്‍ച്ചുകളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2016 ഏപ്രില്‍ മുതല്‍ തന്നെ ആപ്പുകളില്‍ മാല്‍വെയര്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിനിവിനി വികസിപ്പിച്ചെടുത്ത ജൂഡി മാല്‍വേര്‍ ‘ഓട്ടോ ക്ളിക്കിംഗ് ആഡ്വേര്‍’ ആണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവ ലക്ഷ്യമിട്ടുള്ള ആഡ്വേര്‍, സിസ്റ്റം തകരാറിലാക്കും. ഗൂഗിള്‍ പ്ളേസ്റ്റോറിന്റെ സുരക്ഷയെ കീറിമുറിച്ച് കയറുന്ന മാല്‍വേര്‍ തെറ്റായ കളികളും പരസ്യങ്ങളും വഴി നിര്‍മ്മാതാക്കള്‍ക്ക് വരുമാനം ഉണ്ടാക്കി നല്‍കും. ആപ്പ് സ്റ്റോര്‍ വഴി ഇരയുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുകയും സിസ്റ്റത്തെ തകരാറിലാക്കുകയും ചെയ്യും.