ന്യൂഡൽഹി: ഇന്ത്യയിലെ ഇ-പേമെന്റ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന റിസർവ് ബാങ്കിന്റെ നിബന്ധന പാലിക്കാൻ തയാറാണെന്ന് ഗൂഗിൾ. ഇതിനായി ഡിസംബർ വരെ സമയം അനുവദിക്കണമെന്നും ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ആവശ്യപ്പെട്ടതായായാണ് റിപ്പോർട്ട്.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഗൂഗിളിന്റെ കലിഫോർണിയയിലെ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് ഗൂഗിൾ അധികൃതർ തങ്ങളുടെ ഇ-പേമെന്റ് സംരംഭമായ ഗുഗിൾ പേയുടെ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ സന്നദ്ധതയറിയിച്ചത്.
ഇന്ത്യയിൽ ഇ-പേമെന്റ് സർവീസ് ആരംഭിക്കാനുദ്ദേശിക്കുന്ന വിദേശകന്പനികൾ ഇതുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിക്കണമെന്നുള്ള റിസർവ് ബാങ്കിന്റെ നിർദേശത്തോട് നേരത്തെ ഗൂഗിൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.