വ്യാജ വെബ്സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ നല്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ വിളിക്കാന്‍ ശ്രമിക്കണം.
ആര്‍ക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണില്‍ ലഭിച്ച സന്ദേശങ്ങളോ അയച്ചു നല്‍കരുത്. ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക. ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ഓര്‍മിക്കുക.
ആപ് വഴിയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും മാത്രമേ അവര്‍ പരാതികള്‍ സ്വീകരിക്കൂ. അറിയിക്കാവുന്നതാണ്. തട്ടിപ്പിനിരയായാല്‍ സൈബര്‍ സെല്ലിലോ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ഡയല് ചെയ്ത് ഉടന്‍ പരാതി അറിയിക്കാവുന്നതാണ്.