മുക്കം: എന്തിനും ഏതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുവതലമുറയ്ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ നടന്ന പിഎസ്സി പരീക്ഷയാണ് പലർക്കും ഗൂഗിൾ മാപ്പിലെ തെറ്റ് കാരണം എഴുതാനാകാതെ പോയത്.
കോഴിക്കോട് നഗരപരിധിയിലുള്ള പരപ്പിൽ എംഎംവി ഹയർ സെക്കൻഡറി സ്കൂൾ രീക്ഷാകേന്ദ്രമായി ലഭിച്ച കോഴിക്കോട് ഉള്ള്യേരി സ്വദേശിനിയും പൊറ്റമ്മൽ സ്വദേശികളും സ്കൂളിലേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ തെരഞ്ഞു. മാവൂർ അരീക്കോട് റോഡിലുള്ള പന്നിക്കോടിനടുത്ത പരപ്പിൽ എന്ന സ്ഥലമാണ് മാപ്പിൽ കണ്ടത്. ഉടൻ തന്നെ മാപ്പ് സെറ്റ് ചെയ്ത് യാത്രതിരിച്ചു.
നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചെറിയ പ്രദേശമാണ് പരപ്പിൽ. ഇവിടെ ഹയർ സെക്കൻഡറി പോയിട്ട് എൽപി സ്കൂൾ പോലുമില്ല. പരപ്പിൽ വിഎച്ച്എസ്എസ് സ്ഥിരമായി പിഎസ്എസി പരീക്ഷ കേന്ദ്രമാണ്. എന്നിട്ടും ഗൂഗിൾ മാപ്പിൽ വന്ന ഈ തെറ്റ് ആരുടെയും ശ്രദ്ധയിൽപ്പെടുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. ആധുനിക സാങ്കേതിക വിദ്യ വളർച്ച പ്രാപിക്കുന്പോൾ ഇത്തരം തെറ്റുകൾ സ്വാഭാവികമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.