കൊച്ചി: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. മുമ്പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമായാതോടെ ഡ്രൈവിംഗിന് ഏറെ സഹായകരമായ ഒന്നായി ഗൂഗിള്‍ മാപ്പുകള്‍ മാറി.
എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നുണ്ട്.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പുഴയില്‍ വീണിരുന്നു. യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളില്‍ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലത്താണ് സംഭവിക്കുന്നതെന്നും പോലീസ് പറയുന്നു.