തളിപ്പറമ്പ്: ഗൂഗിൾ മാപ്പ് നോക്കി തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കാറോടിച്ചു വന്നവർ ക്ഷേത്രച്ചിറയിൽ വീഴാതെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ചിറവക്ക് ജംഗ്ഷനിൽനിന്ന് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് ചിറയ്ക്കുമുന്നിലാണ് അവസാനിക്കുന്നത്.
ഇവിടെ ചിറയിലേക്ക് ഇറങ്ങാൻ ഏഴു പടവുകൾ മാത്രമാണുള്ളത്. ഇതുവഴി കാൽനടയാത്രക്കാർ മാത്രമേ പോകാറുള്ളൂ. കാഞ്ഞങ്ങാടുനിന്ന് വന്ന യാത്രക്കാർ ഗൂഗിൾ മാപ്പിലെ വഴിയിലൂടെ വരികയും ചിറയ്ക്ക് സമീപത്തേക്ക് കാർ വീഴുകയുമായിരുന്നു. അല്പംകൂടി മാറിയിരുന്നുവെങ്കിൽ കാർ ചിറയിലേക്കു പതിച്ചേനെ. ഏറെസമയമെടുത്താണ് കാർ ഇവിടെനിന്ന് നീക്കംചെയ്തത്.