ചെന്നൈ: യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്ക്രാച്ച് ഓഫറുകള്‍ക്ക് തമിഴ്നാട്ടില്‍ തിരിച്ചടി. സ്ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിനു തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്കേണ്ടതില്ലെന്നന്ന് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.
ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കാട്ടിയാണ് നിയന്ത്രണം.
ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും സർക്കാർ വിലയിരുത്തി. സ്ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.