മറ്റൊരു പുതുവർഷം കൂടി വന്നെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പോയ വർഷം നിങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതാണെന്ന് അറിയണോ? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി20 ലോകകപ്പ് ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്.
മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആയിരുന്നു. കൂടാതെ ‘ടി 20 ലോകകപ്പ്’ എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ‘ടി 20 ലോകകപ്പ്’.
ജൂൺ 2 -നും 8 -നും ഇടയിൽ, ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്ത്യയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ട് തിയതികൾക്കും മധ്യേയുള്ള സമയത്ത് കൂടുതൽ ആളുകളും ബിജെപി എന്ന വാക്കാണ് തിരഞ്ഞതെന്നാണ് ഗൂഗിൾ പറയുന്നു.