പാരീസ്: ഓൺലൈൻ പരസ്യവ്യാപാരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐടി ഭീമനായ ഗൂഗിളിനു ഫ്രാൻസ് 26.8 കോടി യുഎസ് ഡോളർ പിഴവിധിച്ചു.
ഓൺലൈൻ പരസ്യമേഖലയിൽ മേധാവിത്വം പുലർത്തുന്ന ഗൂഗിൾ തങ്ങൾക്ക് വെല്ലുവിളിയാകുന്ന ചിലതരം വിപണികൾക്കു ശിക്ഷവിധിക്കുന്ന നടപടി ഗൗരതരമായി പരിഗണിക്കേണ്ടതാണെന്ന് സാന്പത്തിക തട്ടിപ്പുകൾക്കെതിരേയുള്ള ഫ്രാൻസിന്റെ നിരീക്ഷണസമിതി വിലയിരുത്തി.
വിപണിക്കു നേതൃത്വം നൽകുന്ന ഒരു സ്ഥാപനമെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഗൂഗിൾ അവഗണിക്കുകയാണെന്ന കുറ്റപ്പെടുത്തലും നിരീക്ഷണ സമിതി നടത്തി.