തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗ ഗുണ്ടാസംഘം ടയര്‍ കട ഉടമയ്ക്ക് നേരേ വെടിയുതീര്‍ത്തു.
കൂര്‍ക്കഞ്ചേരിയില്‍ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്.
കാലില്‍ വെടിയേറ്റ മണികണ്ഠന് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്.