തൃശൂർ: ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് തോൽവി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണൻ തോറ്റത്. തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി കൂടിയായിരുന്നു ഗോപാലകൃഷ്ണൻ.
യുഡിഎഫ് സ്ഥാനാർഥിക്കാണ് വിജയം. സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചുവെന്ന് നേരത്തെ ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.