സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ സ്ഥലംമാറ്റി. രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നു വിട്ടു ജില്ലയിലെ ചില പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയ നടപടിയാണ് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ തെറിപ്പിച്ചത്.
മലപ്പുറം കളക്ടറായാണ് ഗോപാലകൃഷ്ണനെ മാറ്റി നിയമിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രിയായ കടകംപള്ളി സുരേന്ദ്രനുമായി പോത്തൻകോട്ടെ കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ടു കളക്ടർ നേരത്തെ തെറ്റിയിരുന്നു.
രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നു വിട്ടതുമായി ബന്ധപ്പെട്ടുള്ള ആരോപണം കൂടുതൽ വിനയായി. ഡാം തുറന്നു വിട്ടതിനെ തുട൪ന്ന് കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകി നഗരത്തിലേത് അടക്കമുള്ള ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.
ഈ വിഷയത്തിൽ മേയ൪ കെ. ശ്രീകുമാറും കളക്ടറും തമ്മിൽ വാക്പോരും നടന്നിരുന്നു. തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തിരുവനന്തപുരം കളക്ടറെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായും കളക്ടർ സ്വരചേ൪ച്ചയിൽ അല്ലായിരുന്നു.
ചീഫ് സെക്രട്ടറി ടോം ജോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ. ഗോപാലകൃഷ്ണന്റെ പല നടപടികൾക്കെതിരേയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ പരാതിപ്പെട്ടിരുന്നു.
ു