സേവനങ്ങളുടെ ഇരുപതുവര്‍ഷം… ജീവന്‍ രക്ഷാവേദി ഗോപാലകൃഷ്ണന്‍ സപ്തതി നിറവില്‍

PKD-JEEAVNസി.കെ. പോള്‍
ചാലക്കുടി: അപകടരംഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നാടിന് മാതൃകയായ ഇ.ജി. ഗോപാലകൃഷ്ണന്‍ സപ്തതിയുടെ നിറവില്‍. ചാലക്കുടി വെള്ളിക്കുളം ജംഗ്ഷനില്‍ പ്രശാന്ത് എന്ന ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ഇ.ജി.ഗോപാലകൃഷ്ണന്‍ ഒരു കാലത്ത് ചാലക്കുടിയുടെ രക്ഷക നായിരുന്നു. എവിടെ അപകടം ഉണ്ടായാലും അവിടെ ഇ.ജി.ഗോപാലകൃഷ്ണന്‍ തന്റെ വാഹനവുമായി എത്തിയിട്ടുണ്ടാകും. ഇന്നത്തെപ്പോലെ ഫയര്‍ഫോഴ്‌സും പോലീസും അപകടരംഗത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന പതിവ് അന്നുണ്ടായിരുന്നില്ല. അപകടം ഉണ്ടായാല്‍ പരിക്കേറ്റ് റോഡില്‍ കിടന്ന് പിടയുന്നവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഭയ പ്പെട്ടിരുന്ന ഒരു കാലമായിരുന്നു. അവിടെയെല്ലാം ഇ.ജി.ഗോപാലകൃഷ്ണന്‍ രക്ഷകനായി എത്തിയിരുന്നു.

ഏതു പാതിരാത്രിയിലും അപകടവിവരം അറിഞ്ഞാല്‍ ജീവന്‍ രക്ഷാവേദി എന്ന നാമധേയത്തിലു ള്ള ഗോപാലകൃഷ്ണന്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിനു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുക മാത്രമല്ല ചികിത്സയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഗോപാലകൃഷ്ണന്‍ തന്നെ ഏറ്റെ ടുക്കും. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ എത്തുംവരെ കൂട്ടിന് ഗോപാലകൃഷ്ണന്‍ ഉണ്ടാകും. ചാലക്കുടിയില്‍ നിന്നും ഉയര്‍ന്ന ചികിത്സക്കു തൃശൂ രിലേക്കോ എറണാകുളത്തെക്കോ റഫര്‍ ചെയ്താ ലും ഇയാള്‍തന്നെ കൊണ്ടുപോകുക പതിവായിരു ന്നു.

അപകടത്തില്‍പെട്ടവരുടെ ചികിത്സയുടെ ഉത്ത രവാദിത്വം ഏറ്റെടുക്കുന്ന ഗോപാലകൃഷ്ണനു രോഗിയുടെ ബന്ധുക്കള്‍ എത്തുമ്പോഴാണു കൈയില്‍ പൈസയില്ലാതെ എത്തുന്ന നിര്‍ധനരാണെന്ന് അറി യുന്നത്. ഇതിനാല്‍ പലപ്പോഴും കൈയില്‍ നിന്നും ആശുപത്രി ചെലവ് എടുക്കേണ്ടതായി വന്നിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് സെന്റ് ജെയിംസ് ആശുപത്രി പിന്നീട് അപകടത്തില്‍പെട്ട് വരുന്നവര്‍ ആരായാലും ചികിത്സ ആശുപത്രിതന്നെ നേരിട്ട് ചെയ്യുന്ന സംവിധാനമുണ്ടാക്കിയത്. രോഗിയുടെ ബന്ധുക്കള്‍ വരാന്‍ കാത്തുനില്‍ക്കാതെ അത്യാഹിത ഘട്ടങ്ങളില്‍ ശസ്ത്രക്രിയവരെ ആശുപത്രി തന്നെ ചെയ്തു വരികയാണ്.

അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ മടിക്കുന്നതു പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങേണ്ട ബുദ്ധിമുട്ട് ആലോചിച്ചിട്ടാണ്. ഗോപാലകൃഷ്ണനും ഈ അനുഭവം ഏറെയുണ്ടായി. അപകടത്തില്‍ സാക്ഷിപറയാന്‍ കോടതി കയറി മടുത്ത് ഗോപാലകൃഷ്ണന്‍ ഒടുവില്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കോടതി കയറ്റരുതെന്ന അഭ്യര്‍ഥന ഒടുവില്‍ അന്നത്തെ പോലീസ് അധികാരികള്‍ ചെവി കൊണ്ടു.

25-ാം വയസില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായി ജോലി ചെയ്യുമ്പോള്‍ അവിചാരിതമായിട്ടാണ് ഗോപാലകൃഷ്ണന്‍ രക്ഷാപ്രവര്‍ത്തകനായി മാറിയത്. ചാലക്കുടി പുഴ പാലത്തിന്റെ തെക്ക് ഭാഗത്തുള്ള സ്ഥലത്ത് മണ്ണെടുത്ത് 30 അടി താഴ്ചയുള്ള വലിയ കുഴിയായി മാറി ചളിക്കുണ്ടിലേക്കു ടാങ്കര്‍ ലോറി മറി ഞ്ഞു. ടാങ്കര്‍ ലോറിക്കുള്ളില്‍ അകപ്പെട്ട ഡ്രൈവര്‍ ലോറിയോടൊപ്പം ചെളിയിലേക്കു താഴ്ന്നു കൊണ്ടിരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട ഡ്രൈവറുടെ ദീനരോധനം കണ്ട് ജനം അന്ധാളിച്ചു നില്‍ക്കുന്നു. രംഗം കണ്ടു വന്ന ഗോപാലകൃഷ്ണനു പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു.ചെ ളിയിലേക്ക് താഴ്ന്ന ലോറിയുടെ മുകളിലേക്ക് കയറി മുന്‍ഭാഗത്തെ ഡോര്‍ പൊളിച്ചു മാറ്റി ഡ്രൈവറെ രക്ഷപ്പെടുത്തി.

ഇതാണു ജീവന്‍ രക്ഷാവേദി എന്ന പ്രസ്ഥാനവുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. 20 വര്‍ഷത്തിനിടയില്‍ 16000 ത്തില്‍ പരം റോഡപകടങ്ങളില്‍ 10,000ത്തിലധികം മനുഷ്യജീവനുകള്‍ രക്ഷിക്കുവാന്‍ സാധിച്ചുവെന്നതിന്റെ ആത്മസംതൃപ്തിയുമായി ഇ.ജി.ഗോപാലകൃഷ്ണന്‍ ജീവിക്കുകയാണ് മനുഷ്യജീവനുകള്‍ രക്ഷിക്കുമ്പോഴും തനിക്കെതിരെ ദുഷ്പ്രചരണങ്ങളുടെ കൂരമ്പുകളും എല്‍ക്കേണ്ടിവന്നതു മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രായവും രോഗങ്ങ ളും തന്നെ തളര്‍ത്തിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മനുഷ്യാവകാശ ധ്വംസനം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ കാവലാളായി പ്രവര്‍ത്തിക്കുന്ന 10 സന്നദ്ധ സംഘടനകളുടെ അമരക്കാരനായി ഇപ്പോ ഴും പ്രവര്‍ത്തിക്കുന്നു. അപകടത്തില്‍പെടുന്നവരെ മാത്രമല്ല ശസ്ത്രക്രിയ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായിവരുമ്പോള്‍ സഹായം തേടി എത്തുന്നവര്‍ക്ക് ഗോപാലകൃഷ്ണന്‍ രക്തദാതാക്കളെ നല്‍കിയിരുന്നു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും  നിരാലംബരെ സഹായിക്കാനും ഗോപാലകൃഷ്ണന്‍ ഇപ്പോഴും മുന്നിലുണ്ട്.

ഈശ്വരമംഗലത്ത് ഗോപാലകൃഷ്ണന്റെയും മീനാക്ഷിയുടെയും മകനായി 1946-ലാണ് ജനിച്ചത്. മല്ലികയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മനക്ലേശത്തിന്റെയും ശാരീരിക അസ്വസ്ഥതയുടെയും നടുക്കയത്തില്‍പെട്ട് കരപറ്റാന്‍ ശ്രമിക്കുന്ന ബദ്ധപാടിലാണ് ഇദ്ദേഹം. “അനുദിനം നീ നിന്റെ സഹനവുമായി എന്റെ പിന്നാലെ വരിക’, “അവസാനംവരെ സഹിച്ചു നില്‍ക്കു ന്നവര്‍ രക്ഷപ്പെടും’ എന്നീ യേശുവചനങ്ങള്‍ മനു ഷ്യ സ്‌നേഹിയെ ഇന്നും ധീരമായി പിടിച്ചു നിര്‍ത്തുന്നു. എലിഞ്ഞിപ്രയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇന്നു വൈകീട്ട് മൂന്നിന് ലളിതമായ ചടങ്ങുകളോടെ സപ്തതി ആഘോഷം നടക്കും. നിരവധി അവാര്‍ഡു കള്‍ ഏറ്റുവാങ്ങിയ ഗോപാലകൃഷ്ണനു ബി.ഡി. ദേവസി എംഎല്‍എ സ്‌നേഹോപഹാരം സമര്‍പ്പിക്കും.

Related posts