ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി കി​ണ​റ്റി​ൽ ചാ​ടി വ​യോ​ധി​കൻ; 40 അടി താഴ്ചയിൽ തൂങ്ങി നിന്ന ഗോപാലൻ നായരെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്


കു​ണ്ട​റ: ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച വ​യോ​ധി​ക​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പെ​ടു​ത്തി. ക​രി​ക്കോ​ട് ചാ​ത്തി​നാ​ങ്കു​ള​ത്തി​ന് സ​മീ​പം ക​ളീ​ലി​ൽ പ​ടി​ഞ്ഞാ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ൻ നാ​യ​ർ (80) ആ​ണ് ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി കി​ണ​റ്റി​ൻ ചാ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ റ​ഹിം കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ ആ​ൾ ഏ​ക​ദേ​ശം 40 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ ക​യ​റി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി ​എ​സ് ബി​നു കി​ണ​റ്റി​ൻ ഇ​റ​ങ്ങി ക​യ​ർ​മു​റി​ച്ച് മാ​റ്റി. നെ​റ്റ് , റോ​പ്പ്‌ ഇ​വ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കു​ക​യ​റ്റി.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മാ​രാ​യ അ​നി, സ​ഞ്ജ​യ​ൻ.​വി, വി​നോ​ദ് ടൈ​റ്റ​സ്, ശി​വ​ലാ​ൽ ഹ​രി​ച​ന്ദ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment