ആ​കെ കൈയി​ലു​ള്ള​ത് 10 സെ​ന്‍റ് ഭൂ​മി, അ​താ​ണ​ങ്കി​ൽ വ​യ​ലും! വ​യ​ൽ നി​ക​ത്താ​ന്‍ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല; കു​ളം​കു​ത്തി വീ​ട് വ​ച്ച് ഗോ​പാ​ലേ​ട്ട​ൻ

മു​ക്കം: ആ​കെ കൈയി​ലു​ള്ള​ത് 10 സെ​ന്‍റ് ഭൂ​മി. അ​താ​ണ​ങ്കി​ൽ വ​യ​ലും. വ​യ​ൽ നി​ക​ത്താ​ൻ ത​യാ​റ​ല്ല. വീ​ട് നി​ർ​മി​ക്കു​ക​യും വേ​ണം. പി​ന്നെ എ​ന്ത് ചെ​യ്യും‍?

പ​രി​സ്ഥി​തി സ്നേ​ഹി​യാ​യ മു​ക്കം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ത​ച്ചോ​ല​ത്ത് ഗോ​പാ​ല​ൻ എ​ന്ന മ​നു​ഷ്യ​ൻ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ത​ന്‍റെ ഭൂ​മി​യി​ൽ ഒ​രു കു​ളം കു​ത്തി അ​തി​ൽ വീ​ട​ങ്ങ് വച്ചു.

അ​ച്ഛ​ൻ ത​ന്ന പ​ത്ത് സെ​ന്‍റ് വ​യ​ലി​ൽ വീ​ടു വയ്ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ വ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി വീ​ടു​വ​യ്ക്കാ​ൻ ത​ന്നെ​ക്കൊ​ണ്ടാ​കില്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഈ ​മ​നു​ഷ്യ​ൻ കു​ളം കു​ത്തി, അ​തി​ന് മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് കാ​ലു​ക​ൾ പി​ടി​പ്പി​ച്ച് , സ്ലാ​ബു​ക​ൾ വച്ച് , മ​ൺ​ക​ട്ട​ക​ൾ കൊ​ണ്ടൊ​രു വീ​ടു​ണ്ടാ​ക്കി.

വീ​ടി​നു ചു​റ്റും മു​ള​ക​ളും മാ​വു​ക​ളും അ​മ്പ​ഴ​വും മ​റ്റും ന​ട്ടു പി​ടി​പ്പി​ച്ചു. ഗോ​പാ​ലേ​ട്ട​നും കു​ടും​ബ​വും എ​ട്ടു​വ​ർ​ഷ​മാ​യി പ​ശു​ക്ക​ളേ​യും വ​ള​ർ​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ നാ​ല് വെ​ച്ചൂ​ർ പ​ശു​ക്ക​ളു​ണ്ട്. ഗ​ർ​ഭ​ധാ​ര​ണം ക​ഴി​ഞ്ഞ് കു​ഞ്ഞു​ണ്ടാ​യാ​ലും , അ​വ​യു​ടെ പാ​ലൊ​ന്നും ഈ ​കു​ടും​ബ​ത്തി​നു വേ​ണ്ട .

അ​തെ​ല്ലാം പ​ശു​ക്കി​ടാ​ങ്ങ​ൾ​ക്ക് ഉ​ള്ള​താ​ണ്. എ​ന്നാ​ൽ , പ​ശു​വി​ന്‍റെ ചാ​ണ​ക​വും മൂ​ത്ര​വു​മു​പ​യോ​ഗി​ച്ച് ചി​ല ജൈ​വ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​റു​ണ്ട് ഗോ​പാ​ലേ​ട്ട​ൻ.

ജീ​വാ​മൃ​ത​മെ​ന്ന ഈ ​വ​ളം ഉ​ണ്ടാ​ക്കാ​ൻ ചി​ല​വ​ധി​ക​മി​ല്ലാ​ത്ത​തി​നാ​ൽ സീ​റോ ബ​ഡ്ജ​റ്റ് ഫാ​ർ​മി​ംഗ് എ​ന്നാ​ണ് ഈ ​ രീ​തി പൊ​തു​വെ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ കൃ​ഷി ചെ​യ്താ​ൽ , ന​ല്ല വി​ള​വും ല​ഭി​ക്കും . മാത്രമല്ല ആ​രോ​ഗ്യ​ക​ര​വും രു​ചി​ക​ര​വു​മാ​യ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം എ​ന്ന​താ​ണ് ഗോ​പാ​ലേ​ട്ട​ന്‍റെ പ​ക്ഷം.

നെ​ല്ല് കൂ​ടാ​തെ വാ​ഴ, ചേ​ന , ചേ​മ്പ് , ഇ​ഞ്ചി , മ​ഞ്ഞ​ൾ , പ​യ​ർ , വെ​ണ്ട , വ​ഴു​തി​ന , കു​മ്പ​ളം , മ​ത്ത​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കൃ​ഷി​ക​ളു​ണ്ട് ഗോ​പാ​ലേ​ട്ട​ന് . ഇ​ട​വി​ള​യാ​യി ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ വേ​റെ​യും.

ഒ​രു ന​ക്ഷ​ത്ര വ​നം ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഗോ​പാ​ലേ​ട്ട​ന്‍റെ ല​ക്ഷ്യം .അ​തി​നും തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു.​ ഇ​തോ​ടൊ​പ്പം തോ​ടും പാ​ട​വും കാ​വും കു​ള​വും വീ​ടും സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു ന​ല്ല അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​വാ​നും പു​തി​യ കാ​വു​ക​ൾ ഉ​ണ്ടാ​ക്കാ​നു​മാ​ണ് ഗോ​പാ​ലേ​ട്ട​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യു​ടെ നി​യോ​ഗ​ങ്ങ​ൾ ഒ​രി​ക്ക​ലും മ​നു​ഷ്യ​ന് വാ​യി​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​കോ​വി​ഡ് കാ​ല​ത്ത് ഗോ​പാ​ലേ​ട്ട​ന് ന​മ്മോ​ട് പ​റ​യാ​നു​ള്ള​തും ഇ​തു ത​ന്നെ​യാ​ണ് .

മു​ക്കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലി​രു​ന്ന​പ്പോ​ഴും ഏ​റെ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു ഗോ​പാ​ലേ​ട്ട​ൻ.

​രാ​ത്രി പ​ത്ത് വ​രെ മു​ക്കം അ​ങ്ങാ​ടി​യും പ​രി​സ​ര​വും ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ചും മാ​തൃ​ക കാ​ണി​ച്ച വ്യ​ക്തി​ത്വം.​ ല​ളി​ത ജീ​വി​ത​ത്തി​ന്‍റെ ഉ​ത്തമ ഉദാഹരണമാണ് ഈ ​മ​നു​ഷ്യ​ൻ .

Related posts

Leave a Comment