ഇരിങ്ങാലക്കുട: ഉണ്ണായി വാര്യർ സ്മാരക കലാനിലയം സംരക്ഷിക്കണമെ ന്നാവശ്യപ്പട്ട് മുൻ പ്രിൻസിപ്പൽ കലാനിലയം ഗോപിയാശാൻ മന്ത്രി മാർക്കു മുന്പിൽ കഥകളി വേഷമിട്ട് നിവേദനങ്ങൾ നൽകി. ദേവസ്വം മന്ത്രി രാധാകൃഷ്ണനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനുമാ ണ് പട്ടാഭിഷേകം കഥകളിയിൽ ഭരതനായി വേഷമിട്ടെത്തി നിവേദനം നൽകിയത്.
പ്രിൻസിപ്പൽമാരും അധ്യാപകരുമായ കലാമണ്ഡലം എസ്. അപ്പുമാ രാർ, കലാനിലയം രാഘ വൻ, കലാമണ്ഡലം കുട്ടൻ, കലാനിലയം പര മേശ്വരൻ, കലാനിലയം കുഞ്ചുണ്ണി, എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാട്, കലാനിലയം ഗോപാലകൃഷ്ണൻ, കലാമണ്ഡലം രാജേന്ദ്രൻ, കലാനി ലയം ഗോപി, കലാമണ്ഡലം നാരായണൻ എന്പ്രാന്തിരി എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ഉണ്ണായിവാരിയർ സ്മാ രക കലാനിലയം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നുള്ളതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കലാനിലയം ജീവനക്കാർക്കു മാസാമാസം ശന്പളം ലഭിക്കുന്നില്ല. ഇപ്പോൾ എട്ടുമാസത്തെ ശന്പളം കുടിശികയാണ്. വിദ്യാർഥികളുടെ സ്റ്റൈപ്പെന്റും മുടങ്ങിയിരിക്കയാണ്.
കലാനിലയത്തിൽ കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കണം. സർട്ടിഫിക്കറ്റിന് അംഗീകാരം വേണം. തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തിലുള്ളത്.ഹോസ്റ്റൽ, ഹാൾ, ബൃഹത്തായ ലൈബ്രറി, മറ്റു സൗകര്യങ്ങൾ എന്നിവ കാലാനുസൃതമായ അറ്റ കുറ്റപ്പണികൾ നടത്തണം, കലാനിലയത്തിൽ നിന്ന് 35 ഉം 40 ഉം വർഷം ജോലി ചെയ്ത് വിരമിക്കുന്ന ജീവനക്കാർക്കു പെൻഷൻ ലഭ്യമാക്കണം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണു നി വേദനത്തിൽ ഉള്ളത്.
നളചരിത കർത്താവും ഇരിങ്ങാലക്കുടയുടെ അഭിമാനവുമായ ഉണ്ണായി വാരിയരുടെ സ്മരണാർഥം 1955 ലാണു ഉണ്ണായി വാരിയർ സ്മാരക കലാ നിലയം സ്ഥാപിക്കപ്പെട്ടത്.