കുളത്തൂപ്പുഴ : കുളത്തൂപ്പുഴ സാംനഗറില്‍ നിന്നും കഴിഞ്ഞ പത്തിന് രാവിലെ മുതല്‍ കാണാതായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. ഗോപി (65)യെയാണ് തെമ്മല ഡാം റിസര്‍വേയറിലെ വെള്ളക്കെട്ടില്‍ നിന്നും ദുരൂഹസാഹചര്യത്തില്മരിച്ചനിലയില്കണ്ടെത്തിയത്.
ഗോപിയെ കാണാതാകുന്നതിന്റെ തലേ ദിവസം വൈകുന്നേരം അയല്‍വാസിയായ ഒരാളുമായി സാംനഗര്‍ ജംഗഷനില്‍ വച്ച് വാക്കേറ്റവും തുടര്‍ന്ന് ഗോപിയെ അയാൾ കൈയേറ്റവും ചെയ്തിരുന്നതായി ഗോപിയുടെ ഭാര്യ വത്സല പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പിറ്റേന്ന് രാവിലെ അയാൾ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്യാന്‍ ഭാര്യയെ ഗോപി ചട്ടംകെട്ടിയിരുന്നതായും വത്സല പറഞ്ഞു. പിറ്റേ ദിവസം ഗോപിയെ വീട്ടില്‍ ആക്കിയ ശേഷം വത്സല തുമ്പോടുള്ള സ്വകാര്യ കൃഷിഫാമില്‍ ജോലിക്ക് പോയി .വൈകുന്നേരം മടങ്ങി എത്തിയതോടെയാണ് ഗോപിയെ കാണാതായത്.
അന്നും അടുത്ത ദിവസങ്ങളിലുമായി ബന്ധു വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഗോപിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തുന്നത്.
കൂലിപ്പണിക്കാരനും ദളിതനുമായ ഗോപിയുടെ കഴുത്തിനും മറ്റ് ശരീര ഭാഗങ്ങളിലും അസ്വാഭവികഭായ മുറിവുകളും ചതവും ഏറ്റ നിരവധി പാടുകളും ഉള്ളതിനാല്‍ മരണത്തില്‍ ദുരുഹതയുള്ളതായും സംഭവത്തെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മൃതശരീരം ഡാമില്‍ നിന്നും കിലോമീറ്ററുകള്‍,അകലയായി വെള്ളക്കെട്ടില്‍ ഒഴുകി നടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. വാഹനത്തില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള ഇടിമുഴഞ്ഞാംപാറ എന്ന സ്ഥലത്തിന് അടിഭാഗത്തായി തെന്മല ല അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ട് മാര്‍ഗ്ഗം എത്തിയാണ് മൃതശരീരം കരക്കെത്തിച്ചത്.
പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതശരീരം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിലേക്ക് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടു പോയി.ഗോപിയുടെ മാതാവ് ഭായി(87) ഗോപിയുടെ ആശ്രയത്തിലാണ് കഴിഞ്ഞു വരുന്നത്. മക്കള്‍ സുനില്‍ സുജിത.