ഗോ​പീ സു​ന്ദ​റും അ​മൃ​താ സു​രേ​ഷും വി​വാ​ഹി​ത​രാ​യോ ? ഇ​രു​വ​രും മാ​ല ചാ​ര്‍​ത്തി​യു​ള്ള ചി​ത്രം പു​റ​ത്ത്; ആ​ശം​സ​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും പെ​രു​കു​ന്നു…

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും ഗാ​യി​ക അ​മൃ​ത സു​രേ​ഷും വി​വാ​ഹി​ത​രാ​യോ എ​ന്നാ​ണ് മ​ല​യാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ പ​ര​സ്പ​രം ചോ​ദി​ക്കു​ന്ന ചോ​ദ്യം.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി കാ​മു​കി​യു​മൊ​ത്തു ക​ഴി​യു​ന്ന ഗോ​പി സു​ന്ദ​റി​ന്റെ വ്യ​ക്തി ജീ​വി​ത പ​ല​പ്പോ​ഴും വി​മ​ര്‍​ശ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ട്.

ന​ട​ന്‍ ബാ​ല​യു​മാ​യി പി​രി​ഞ്ഞ അ​മൃ​ത സു​രേ​ഷ് സം​ഗീ​ത​രം​ഗ​ത്ത് സ​ജീ​വ​മാ​യി മു​മ്പോ​ട്ടു പോ​കു​ന്ന വ്യ​ക്തി​യാ​ണ്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്ന ഒ​രു വാ​ര്‍​ത്ത​യോ​ടെ അ​മൃ​ത​യും ഗോ​പി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി സു​ന്ദ​റും അ​മൃ​ത​യും ത​മ്മി​ല്‍ ഇ​ഴു​കി ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ഒ​രു ചി​ത്രം ഇ​രു​വ​രും ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​മൃ​ത സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു കാ​മു​കി​ക്കൊ​പ്പം പോ​വു​ക​യും ഇ​പ്പോ​ള്‍ മ​റ്റൊ​രു കാ​മു​കി​യെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഗോ​പി സു​ന്ദ​ര്‍ പ​ഴി കേ​ള്‍​ക്കു​ന്ന​തെ​ങ്കി​ല്‍ , അ​മൃ​ത പ​ഴി കേ​ള്‍​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റി​നെ പ്ര​ണ​യി​ച്ച​തി​നാ​ണ്.

സി​നി ലൈ​ഫ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​മാ​ണ് ഈ ​വാ​ര്‍​ത്ത പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​റും അ​മൃ​ത​യും പൂ​മാ​ല അ​ണി​ഞ്ഞു നി​ല്‍​ക്കു​ന്ന ഒ​രു ചി​ത്ര​വും അ​വ​ര്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​മ്പ​ല​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം എ​ന്നും വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഈ ​ചി​ത്ര​ത്തി​ന്റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ ലോ​ക​വും ആ​രാ​ധ​ക​രും.

ഈ ​ചി​ത്രം ഒ​റി​ജി​ന​ല്‍ ത​ന്നെ​യാ​ണോ​യെ​ന്നും അ​തോ എ​ന്തെ​ങ്കി​ലും ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ ഭാ​ഗ​മാ​യി എ​ടു​ത്ത​താ​ണോ എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​ര്‍ ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ച്ച് കൊ​ണ്ടി​രി​യ്ക്കു​ന്ന​ത്.

പ​ള​നി മു​രു​ക​ന് ഹ​ര​ഹ​രോ പ​റ​ഞ്ഞ് ര​ണ്ട് പേ​രു​ടേ​യും അ​ക്കൗ​ണ്ടു​ക​ളി​ല്‍ അ​മ്പ​ല​ത്തി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്താ​ലും സോ​ഷ്യ​ല്‍​മീ​ഡി​യ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രി​യ്ക്കു​ക​യാ​ണ്.

Related posts

Leave a Comment