ഗായിക അമൃതസുരേഷും താനും തമ്മിലുള്ള ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍ രംഗത്ത്.
അമൃതയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായത്. മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദറുടെ പരാമര്‍ശം.
‘ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പും നല്‍കിയാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
സംഗീത സംവിധായകന് ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്നുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവാണ്.
കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി തുടര്‍ച്ചയായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരങ്ങള്‍ ഈ സംശയത്തിന്റെ ബലം കൂട്ടുന്നുമുണ്ട്.
എന്നാല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹിതരായോ എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. നിരവധിപേര്‍ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോള്‍ പലരും വിമര്‍ശനവുമായി എത്തുന്നുമുണ്ട്.
ഇത്തരത്തില്‍ ചൊറിയന്‍ കമന്റ് ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഗോപി സുന്ദര്‍ ഇന്ന് മെയ് 31ന് പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്.
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍.
തൊട്ടുപിന്നാലെ ഇരുവര്‍ക്കും ആശംസകളേകിയും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു.
ഗായിക അഭിയ ഹിരണ്മയിയായിരുന്നു ഗോപി സുന്ദറിന്റെ മുന്‍ജീവിത പങ്കാളി. അഭയയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ചിലര്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു.
പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. 2010ല്‍ നടന് ബാലയെ വിവാഹം കഴിച്ച അമൃത 2019ല്‍ ബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്തുകയായിരുന്നു.