മുളങ്കുന്നത്തുകാവ്: ഗവ. ഡെന്റൽ കോളജിലെ വിദ്യാർഥിനിയേയും നഴ്സിനേയും ബൈക്കിൽ പിന്തുടർന്നു ശല്യം ചെയ്ത കീഴ്ശാന്തിയെ തൃശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണനെ(20)യാണ് അറസ്റ്റ് ചെയതത്. ഹോസ്റ്റലിലേക്കു നടന്നുപോവുന്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ലൈംഗികചുവയോടെ കൈയിൽ കടന്നുപിടിക്കുകയും ദ്രോഹിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
മറ്റൊരു വിദ്യാർഥിനിയെ ശല്യം ചെയ്തതായി ഇയാൾക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. വടക്കാഞ്ചേരി പാർലിക്കാട് നടരാജ്ഗിരി ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് ഇയാൾ.
രാത്രികാലങ്ങളിൽ മെഡിക്കൽ കോളജ് കാന്പസിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പതുങ്ങിനിന്ന് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.