പാലക്കാട്: കോൺഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്ന് എ.വി. ഗോപിനാഥ്. തുടർചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച എ.വി. ഗോപിനാഥ് കോൺഗ്രസിൽനിന്നും രാജിവച്ചിരുന്നു.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചതെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു.
പാർട്ടിയുടെ വളർച്ചയ്ക്ക് തടസക്കാരനായി ഇനി ഞാൻ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.