ചങ്ങനാശേരി: വിൻവിൻ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ തൃക്കൊടിത്താനം മേച്ചേരിത്തറ ഗോപി(മധു)ക്ക് ലഭിച്ചു.
28ന് നറുക്കെടുത്ത ലോട്ടറിക്കാണ് ഗോപിക്ക് ഒന്നാംസമ്മാനം ലഭിച്ചത്.
ചങ്ങനാശേരി ബിസ്മി ലോട്ടറി ഏജൻസിയുടെ സബ് ഏജൻസിയായ തൃക്കൊടിത്താനം കോട്ടമുറി മാജിക്ക് ലക്കി സെന്ററിൽനിന്നും എടുത്തു വില്പന നടത്തിയ ഡബ്ല്യുഎക്സ് 358520 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം നറുക്കുവീണത്.
കൂലിപ്പണി ചെയ്താണ് ഗോപി കുടുംബം പുലർത്തുന്നത്. ബാങ്ക് വായ്പയെടുത്ത് കൊച്ചുവീട് നിർമിക്കുന്നതിനിടെയാണ് ഗോപിയെ ഭാഗ്യം കടാക്ഷിച്ചത്.
നറുക്കുവീണ ടിക്കറ്റ് ഗോപി തൃക്കൊടിത്താനം സഹകരണബാങ്കിൽ ഏൽപ്പിച്ചു.