സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ഗുരുവായൂരില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് ഗോപി സുന്ദര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
അമ്പലത്തില്‍ നില്ക്കുമ്പോള് ദൈവം നിങ്ങള്‍ക്ക് നല്കിയ നിങ്ങളുടെ മക്കളെ കൂടി ഓര്‍ക്കൂ എന്നായിരുന്നു അതിലൊരു കമന്റ്. അതിന് ഗോപി സുന്ദര്‍ നല്കിയ മറുപടിയാണ് ശ്രദ്ധേയം. എന്റെ മക്കള്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവര്‍ സുഖമായിരിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ പണി നോക്കി പോകൂ. എന്നാണ് അദ്ദേഹം കുറിച്ചത്. അതേ പോസ്റ്റില്‍ മറ്റൊരാള്‍ നല്കിയ കമന്റിനും ഗോപി സുന്ദര്‍ മറുപടി നല്കി. എന്റെ മക്കള്‍ ഇപ്പോള്‍ കുട്ടികളല്ലെന്നും അവര്‍ മുതിര്‍ന്നുവെന്നുമാണ് മറുപടി പറഞ്ഞത്.