പേരാമംഗലം: തൃശൂരിൽ 12 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ അറസ്റ്റിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ് അറസ്റ്റിലായത്.
2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയുടെ തലവേദന മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെ കുട്ടിയോടു ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രതി ഗോപിനാഥന് യൂസ്ഡ് കാറുകൾ വാങ്ങി മറിച്ചു കച്ചവടം നടത്തുന്ന ജോലിയാണ്. കൂടാതെ നാട്ടിൽ പൂജകൾ ചെയ്യുകയും ഏലസുകൾ ഉണ്ടാക്കിക്കൊടുക്കുകയും, നാഡിചികിത്സ, ഉഴിച്ചിൽ എന്നിവ നടത്തുകയും ചെയ്യുന്നയാളുമാണ്.
ഗോപിനാഥൻ തമിഴ്നാട് ഉൾപ്പടെ പലസ്ഥലങ്ങളിലും പൂജകളും വ്യാജ ചികിത്സയും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.