കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവരാണ് ഗൊറില്ലകള്‍. നവജാതശിശുക്കളെ പരിചരിക്കുന്നതിനായി അവരുടെ മുഴുവന്‍ സമയവും ചെലവഴിക്കുന്നവരാണ് ഗൊറില്ല അമ്മമാര്‍.
അടുത്തിടെ ഒരു ഗോറില്ല അമ്മ തന്‍റെ കുഞ്ഞിനെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കാനഡയിലെ കാല്‍ഗറി മൃഗശാലയില്‍ എത്തിയ ഒരു സന്ദര്‍ശകനാണ് ഈ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഗൊറില്ല തന്‍റെ കുട്ടിയെ ഗ്ലാസിലൂടെ വീക്ഷിക്കുന്ന സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് കാണാം. മാത്രമല്ല കുഞ്ഞ് ഗൊറില്ലയെ അമ്മ പലവട്ടം സ്നേഹപൂര്‍വം ഉമ്മ വയ്ക്കുന്നുണ്ട്.
വൈറല്‍ ഹോഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധി പേര്‍ പിന്നെയും പങ്കുവച്ചു. അമ്മമാരുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ചിട്ടുള്ള നിരവധി കമന്‍റുകളും പലരും പങ്കുവച്ചിട്ടുണ്ട്.