മൃഗശാലയിലെത്തുന്ന സന്ദർശകർ അവിടെയുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന ബോർഡുകൾ ഒട്ടുമിക്ക മൃഗശാലകളിലും കാണാമെങ്കിലും മിക്കവരും ഇത് അനുസരിക്കാറില്ല. എന്നാൽ തങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് മൃഗങ്ങൾ തന്നെ പറഞ്ഞാൽ പിന്നെ എന്തു ചെയ്യും. ഇത്തരം ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്.
മയാമി മൃഗശാലയിലെ ഗൊറില്ലയാണ് വിഡിയോയിലുള്ളതെന്ന് ട്വിറ്ററിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. “സന്ദർശകർ ഭക്ഷണം നൽകരുത്’ എന്ന് ആംഗ്യഭാഷയിൽ പറയുന്ന ഗൊറില്ല യെ വിഡിയോയിൽ കാണാം.
കൈ ഉപയോഗിച്ച് ആംഗ്യങ്ങളിലൂടെയാണ് ഗൊറില്ല ഇത് പറയുന്നത്. ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ നിരവധി പേർ ഈ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യനെക്കാൾ ബുദ്ധി ഗൊറില്ലകൾക്കുണ്ടെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലർ പറയുന്നു.