മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ അവിടെയുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ സന്ദര്‍ശകര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന ബോര്‍ഡുകള്‍ ഒട്ടുമിക്ക മൃഗശാലകളിലും കാണാമെങ്കിലും മിക്കവരും ഇത് അനുസരിക്കാറില്ല. എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് മൃഗങ്ങള്‍ തന്നെ പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും. ഇത്തരം ഒരു വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്.
മിയാമി മൃഗശാലയിലെ ഗൊറില്ലയാണ് വിഡിയോയിലുള്ളതെന്ന് ട്വിറ്ററില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. ‘സന്ദര്‍ശകര്‍ ഭക്ഷണം നല്‍കരുത്’ എന്ന് ആംഗ്യഭാഷയില്‍ പറയുന്ന ഗൊറില്ല വിഡിയോയില്‍ കാണാം. കൈ ഉപയോഗിച്ച് ആംഗ്യങ്ങളിലൂടെയാണ് ഗൊറില്ല ഇത് പറയുന്നത്. ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ നിരവധി പേര്‍ ഈ വിഡിയോ പങ്കുവക്കുന്നുണ്ട്. മനുഷ്യനെക്കാള്‍ ബുദ്ധി ഗൊറില്ലകള്‍ക്കുണ്ടെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലര്‍ പറയുന്നു.
Lowland gorilla at Miami zoo uses sign language to tell someone that he's not allowed to be fed by visitors.
Via @GautamTrivedi_ pic.twitter.com/o9osNgsJhs
— CCTV IDIOTS (@cctv_idiots) November 3, 2019