കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു. ഇന്നുമാത്രം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചതോടെ ചരിത്രത്തിലാദ്യമായി പവന് വില 39,000 രൂപ പിന്നിട്ടു.
39,200 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാം വില 4,900 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില കയറ്റമാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ തിരുത്തല്‍ സംഭവിച്ചില്ലെങ്കില്‍ ഈവാരംതന്നെ പവന് 40,000 രൂപ പിന്നിടുമെന്നാണു വിവരങ്ങള്‍. ഏതാനും ദിവസങ്ങളായി സ്വര്‍ണവില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്ന കാഴ്ചയാണുള്ളത്.
ഏഴ് വ്യാപാര ദിനങ്ങള്ക്കിടെമാത്രം ഗ്രാമിന് 325 രൂപയുടെയും പവന് 2,600 രൂപയുടെയും വര്‍ധനവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 20ന് സംസ്ഥാനത്ത് ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു വില.
ഇവിടെനിന്നുമാണു സ്വര്‍ണവില ഇന്നത്തെ നിലവാരത്തിലെത്തിനില്ക്കുന്നത്.