നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലും ഗ​വ​ർ​ണ​ർ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും! ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ളേ​​​റെ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യി മാ​​​റു​​​ന്ന പ​​​തി​​​വി​​​ല്ല. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​യു​​​ധ​​​മാ​​​യും ഗ​​​വ​​​ർ​​​ണ​​​ർ മാ​​​റാ​​​റി​​​ല്ല.

എ​​​ന്നാ​​​ൽ, നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും മു​​​ഖ്യ ച​​​ർ​​​ച്ചാവി​​​ഷ​​​യം.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ നി​​​യ​​​മ​​​നക്ര​​​മ​​​ക്കേ​​​ടി​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളാ​​​കും നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​ക​​​ർ​​​ഷ​​​ണം.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യു​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ വ​​​ജ്രാ​​​യു​​​ധം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹാ​​​ശി​​​സു​​​ക​​​ളോ​​​ടെ ക​​​ണ്ണൂ​​​ർ, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ തി​​​രി​​​ഞ്ഞ​​​തു രാ​​​ഷ്ട്രീ​​​യ ബ​​​ന്ധുനി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞ​​​തുകൊ​​​ണ്ടാ​​​ണെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷം, ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കും.

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളെ ഇ​​​തു​​​വ​​​രെ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മ​​​റു​​​പ​​​ടി​​​യും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ഇ​​​തു​​​വ​​​രെ സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​മാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്തെ ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി അ​​​ട​​​ക്കം അ​​​ന്തി​​​മഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തിനി​​​ൽ​​​ക്കേ, അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​രു​​​ന്ന ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യാ​​​ലും ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ടാ​​​ലേ നി​​​യ​​​മ​​​മാ​​​കൂ.

ഗ​​​വ​​​ർ​​​ണ​​​റെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും പ​​​രാ​​​മ​​​വ​​​ധി ശ്ര​​​മി​​​ക്കു​​​ന്ന​​​തും ഈ ​​​ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ്.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​രു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​രു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു സ​​​ർ​​​ക്കാ​​​ർ പി​​​ന്നാ​​​ക്കം പോ​​​യി​​​രു​​​ന്നു.

24ന് ​​​ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ൽ സ​​​ഭ​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷം ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​മാ​​​കും ഉ​​​യ​​​ർ​​​ത്തു​​​ക. നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ വി​​​യോ​​​ജി​​​പ്പു​​​ള്ള സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും.

ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ സി​​​പി​​​ഐ​​​യു​​​ടെ ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക ഭേ​​​ദ​​​ഗ​​​തി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ത​​​ന്നെ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കും.

സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ സ​​​ഭ ചേ​​​രേ​​​ണ്ട അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷ് പ​​​റ​​​യു​​​ന്നു.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ജ്വാ​​​ല​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വി​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​തി​​​രേ കാ​​​പ്പ ചു​​​മ​​​ത്തി​​​യ​​​തും രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി​​​യു​​​ടെ വ​​​യ​​​നാ​​​ട് എം​​​പി ഓ​​​ഫീ​​​സി​​​ലെ ഗാ​​​ന്ധി​​​പ്ര​​​തി​​​മ ത​​​ക​​​ർ​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യു​​​മ​​​ട​​​ക്കം പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ലു​​​യ​​​ർ​​​ത്തും.

സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ഓ​​​ഫീസാ​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മ​​​ണക്കേ​​​സി​​​ലെ പ്ര​​​തി​​​യെ ഇ​​​നി​​​യും പി​​​ടി​​​കൂ​​​ടാ​​​ത്ത​​​തു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നും സി​​​പി​​​എ​​​മ്മി​​​ന് ഏ​​​റെ വി​​​യ​​​ർ​​​ക്കേ​​​ണ്ടിവ​​​രും.

Related posts

Leave a Comment