കേരളപ്പിറവിയില്‍ ജയില്‍മോചിതരാക്കാന്‍ ഒരുങ്ങിയിരുന്നത് കേരളത്തെ കൊലക്കളമാക്കിയ കൊടുംക്രിമിനലുകള്‍; കൊടി സുനിയും കിര്‍മ്മാണിയും അണ്ണനുമെല്ലാം പട്ടികയില്‍…

kodi600തിരുവനന്തപുരം:കൊടി സുനിയുള്‍പ്പെടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളെ കേരളപ്പിറവി ദിനത്തില്‍ തുറന്നുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയതായി വിവരം. കാരണവര്‍ കൊലക്കേസിലെ ഷെറിന്‍, ചന്ദ്രബോസ് വധക്കേസിലെ നിഷാം എന്നീ കൊടുംകുറ്റവാളികളും എന്നിവരും ജയില്‍വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച 1911 പേരുടെ പട്ടികയിലുണ്ട്. വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന രേഖയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാകുന്നത്. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പട്ടിക അതേ പടി നല്‍കാനാവില്ലെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പല ചോദ്യങ്ങളുടെ ഉത്തരമായിട്ടാണ് കൊടും കുറ്റവാളികളുടെ പേരുകള്‍ വെളിയില്‍ വന്നത്.

ശുപാര്‍ശ പട്ടികയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആരൊക്കെ? ഇതായരുന്നു രണ്ടാമത്തെ ചോദ്യം ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. . കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി,ഷിനോജ്.എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം. ഇതോടെ ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണന്ന് വ്യക്തമായിരിക്കുകയാണ്.

വിവരാകാശ രേഖയില്‍ പറയുന്ന കെ സി രാമചന്ദ്രന്‍ കേസിലെ എട്ടാം പ്രതിയും സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഗൂഢാലോചനയില്‍ കുറ്റം ചുമത്തപ്പെട്ട കുഞ്ഞനന്തന്‍ സി പി എം പാനൂര്‍ ഏര്യാകമ്മിറ്റി അംഗമായിരുന്നു. വിവരാവകാശ രേഖയില്‍ പറയുന്ന സിജിത്ത് കേസിലെ ആറാം പ്രതിയായ അണ്ണന്‍ സിജിത്താണ്. മനോജ് രണ്ടാം പ്രതിയായ കിര്‍മ്മാണി മനോജാണ്, സുനില്‍കുമാര്‍ ആണ് മൂന്നാം പ്രതിയായ കൊടി സുനി. ഇതില്‍ രജീഷും കിര്‍മ്മാണി മനോജും അണ്ണന്‍ സിജിത്തും ഇപ്പോള്‍ തിരുവനന്തപും സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. കൊടി സുനിയും കൂട്ടരും വിയ്യൂര്‍ ജയിലിലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ കണ്ണൂരിലേക്ക് ജയില്‍ മാറ്റത്തിന് ഇവരും അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്,കല്ലൂവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്‍, സഹോദരന്‍ വിനോദ് എന്നിവരെല്ലാം പട്ടികയിലുണ്ട്. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാന്‍ ജയില്‍ ഉപദേശക സമിതിയില്‍ വന്ന ശുപാര്‍ശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിര്‍പ്പിനെ തുര്‍ന്ന് തള്ളപ്പെട്ടിരുന്നു.മണിച്ചന്റെ സഹോദരന്‍ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്ററല്‍ ജയിലിലാക്കുകയായിരുന്നു.

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനേയും ഇപ്പോള്‍ കണ്ണൂര്‍ സെന്ററല്‍ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജയില്‍ വകുപ്പിലെ ഒരു ഉന്നതന്‍ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയില്‍ സുപ്രണ്ടുമാര്‍ നല്‍കിയ ശുപാര്‍ശ ജയില്‍ മേധാവി വഴി പരിശോധന സമിതിക്കു മുന്നില്‍ വരുന്നതിന് മുന്‍പ് തന്നെ ഷെറിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം ഇതു മനസിലാക്കി ഷെറിന്‍ കൊലപ്പെടുത്തിയ കാരണവര്‍ക്ക് മരിക്കുമ്പോള്‍ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തല്‍.

ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ ,വാടക കൊലയാളികള്‍, വയോധികരെ കൊലപ്പെടുത്തിയവര്‍,എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ജയില്‍ വകുപ്പ് നടത്തിയിരിക്കുന്നത്. ഈ ശിപാര്‍ശ പരിശോധിച്ച ആഭ്യന്തര വകുപ്പ് നിസാമിന്റേത് ഉള്‍പ്പെടെ അടുത്ത കാലത്ത് ശിക്ഷിക്കപ്പെട്ട ചില പേരുകള്‍ ഒഴിവാക്കിയശേഷം 1850 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് അയച്ചു. ഈ ലിസ്റ്റാണ് കേസിന്റെ വിശദാംശങ്ങള്‍ ആവിശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവര്‍ണര്‍ ശിപാര്‍ശ മടക്കിയത്.ഇതിന് മുന്‍പ് 2011ലും 2012ലും സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയിച്ചിട്ടുണ്ടെങ്കിലും 1850 തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത് ഇത് ആദ്യമാണ്.

Related posts