കോഴിക്കോട്: മാനാഞ്ചിറയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍. നേരത്തെ, തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാന് മിഠായിത്തെരുവിലൂടെ ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു.
അസാധാരണ നീക്കത്തില്‍ അമ്പരന്നുനിന്ന ആളുകള്‍ക്കിടയിലേക്ക് അദ്ദേഹം കടന്നുചെന്നു. കുട്ടികളെ കൈയിലെടുക്കുകയും ആളുകള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ചില കടകളില്‍ കയറിയ അദ്ദേഹം ആളുകളോട് കുശലം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് വലിയ സ്നേഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഇതിനിടയില്‍ ചില ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുടര്ന്നു. ഗവര്‍ണര്‍-എസ്എഫ്ഐ പോരിനിടെയുള്ള ഈ സംഭവം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരിക്കുകയാണ്.
മിഠായിത്തെരുവില്‍ ഉടനീളം നടന്നശേഷം അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഹൃദയം നിറഞ്ഞ അനുഭവമാണ് ഈ യാത്ര സമ്മാനിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ തനിക്ക് സുരക്ഷ ഒരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗവര്‍ണര്‍ ഔദ്യോഗിക വാഹനത്തില്‍ കയറി മടങ്ങി.